എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ മലയാള സാഹിത്യലോകത്ത് ഒരു നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തെയും, കേരളത്തെത്തന്നെയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു.

സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ’, ‘മാടായിപ്പാറ’ തുടങ്ങിയ സിനിമകളിലൂടെയും, നിരവധി ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ എൻ.എൻ.ബൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇലപ്പച്ച ക്രിയേഷൻസിനുവേണ്ടി അഡ്വ. കെ.വി. ഗണേഷ്കുമാർ നിർമ്മിക്കുന്ന ചിത്രത്തിനു രാജലക്ഷ്മി എന്നു പേരിട്ടു. ചിത്രീകരണം ജനുവരി മാസം അമ്പലപ്പുഴയിൽ ആരംഭിക്കും.

നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ സോണിയ മൽഹാറാണ് എഴുത്തുകാരി രാജലക്ഷ്മിയായി വേഷമിടുന്നത്. പി.കെ. ഭാഗ്യലക്ഷ്മിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ഗായത്രി വിജയ്.