സുഗതകുമാരിയെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ രംഗത്ത്

മലയാളത്തിന്‍റെ പ്രമുഖ കവി സുഗതകുമാരിയെ വിമര്‍ശിച്ചു എഴുത്തുകാരന്‍ സക്കറിയ രംഗത്ത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ :

ഞാൻ പറഞ്ഞുകൊള്ളട്ടെ; സുഗതകുമാരി എന്ന കവിയെ ഞാൻ അവരുടെ പാദങ്ങൾ തൊട്ടുവണങ്ങുന്നു. എന്റെ എഴുത്ത് അവരുടെ കവിതയുടെ മുന്നിൽ ഒന്നുമല്ല. ഞാൻ വിമർശിക്കുന്നതു മറ്റൊരു സുഗതകുമാരിയെ ആണ്. നാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സുഗതകുമാരി എന്ന കവിയും പരിസ്ഥിതി പ്രവർത്തകയും ജീവകാരുണ്യപ്രവർത്തകയുമാണോ അതോ വർഗീയതയുടെ ആജ്ഞാനുവർത്തിയായ സുഗതകുമാരിയാണോ യഥാർഥം എന്നതാണു ചോദ്യം.

മനോരമയുടെ വാചക മേളയിലാണ് സക്കറിയയുടെ ഈ അഭിപ്രായം കൊടുത്തിരിക്കുന്നത്