CinemaGeneralMollywoodNEWS

“എന്‍റെ ഇരുപതാം വയസ്സിലാണ് ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ ഡ്രൈവറാകുന്നത്” ; ഇതുവരെ പറയാത്ത അനുഭവ കഥകളുമായി ആന്‍റണി പെരുമ്പാവൂര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഡ്രൈവറുടെ റോളിലെത്തിയ ആന്റണി പെരുമ്പാവൂര്‍, ഇന്ന് മോഹന്‍ലാലിന്‍റെ സന്തതസഹചാരിയാണ്, ആശിര്‍വാദ് എന്ന പ്രൊഡക്ഷന്‍റെ ബാനറില്‍ ഇരുപതോളം സിനിമകള്‍ നിര്‍മ്മിച്ചു കഴിഞ്ഞ ആന്റണിയ്ക്ക് മോഹന്‍ലാല്‍ എന്നും എപ്പോഴും ദൈവതുല്യനാണ്. ആന്റണി എന്ന പെരുമ്പാവൂര്‍ക്കാരന് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയ മോഹന്‍ലാല്‍ ആന്റണിയെ ഒരുപാട് സ്നേഹിക്കുന്നതായി ലാല്‍ ഷോ എന്ന പ്രോഗ്രാമില്‍ അദ്ദേഹം വ്യക്തമാക്കി. ആരും അറിയാത്ത ചില അനുഭവ കഥകള്‍ ഷോയ്ക്കിടെ ആന്റണി പെരുമ്പാവൂരും പങ്കുവച്ചു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളിലേക്ക്

“എന്‍റെ ഇരുപതാം വയസ്സിലാണ് ഞാന്‍ ആദ്യമായി മോഹന്‍ലാല്‍ സാറിന്‍റെ ഡ്രൈവറായി പോകുന്നത്. ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ഞാന്‍ തിരിച്ചു മടങ്ങുമ്പോള്‍ ലാല്‍ സാറിനോട് ഞാന്‍ ചോദിച്ചു. സാര്‍ എന്നെ എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഓര്‍ക്കുമോ? എന്ന് ചോദിച്ചു. 
“എന്താ ആന്റണി അങ്ങനെയൊരു ചോദ്യം തീര്‍ച്ചയായും നിങ്ങള്‍ എന്‍റെ ഓര്‍മ്മയില്‍ ഉണ്ടാകും” എന്നായിരുന്നു ലാല്‍ സാറിന്‍റെ മറുപടി. അങ്ങനെ ഞാന്‍ അവിടെ നിന്നു പോയി, വീണ്ടും ഒരു മാസം കഴിഞ്ഞു ഞാനും എന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് മോഹന്‍ലാല്‍ സാര്‍ നായകനായ ‘മൂന്നാം മുറ’ എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയി.ചിത്രീകരണത്തിനിടെയിലെ ആള്‍കൂട്ടത്തിനിടയില്‍ മോഹന്‍ലാല്‍ സാര്‍ എന്നെ തിരിച്ചറിഞ്ഞു പിന്നീടു അടുത്തേക്ക് വിളിച്ചു വിശേഷങ്ങള്‍ തിരക്കി. ആ സിനിമയുടെ ചിത്രീകരണ സമയത്തും ഞാന്‍ വീണ്ടും ലാല്‍ സാറിന്‍റെ ഡ്രൈവറായി ജോലി ചെയ്തു, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു വീണ്ടും യാത്ര പറഞ്ഞു തിരിച്ചു പോകാന്‍ നേരം ലാല്‍ സാര്‍ പറഞ്ഞത്, “ആന്റണി എന്‍റെ കൂടെ പോരെ എന്നാണ്.”

shortlink

Related Articles

Post Your Comments


Back to top button