CinemaGeneralNEWS

പരിഹസിച്ചവര്‍ക്ക് കയ്യടിക്കാം, സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലം പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌

അഭിനേതാവ് എന്ന നിലയില്‍ തന്‍റെ ചിത്രങ്ങളില്‍ മാത്രമല്ല പണ്ഡിറ്റ്‌ ശ്രദ്ധേയനാകുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം ‘മാസ്റ്റര്‍ പീസി’ലും പുതുതായി അഭിനയിച്ച തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ റോളുകളാണ് പണ്ഡിറ്റ്‌ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം പാവപ്പെട്ടവര്‍ക്കുള്ളതാണെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. അട്ടപ്പാടി മേഖലയില്‍ ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷണ സാധനങ്ങളും സന്തോഷ്‌ പണ്ഡിറ്റ്‌ നല്‍കിയത് വാര്‍ത്തയായിരുന്നു. ചക്ലിയ വിഭാഗത്തിലുള്ളവരെ സഹായിക്കുക എന്നതാണ് പണ്ഡിറ്റിന്റെ അടുത്ത ലക്‌ഷ്യം. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം അതിനായി വിനിയോഗിക്കുമെന്നും ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button