Bollywood

ബാഗിയിലെ മഴപ്പാട്ട് ചിത്രീകരിക്കാന്‍ വെള്ളം പാഴാക്കാന്‍ ടൈഗറും ശ്രദ്ധയും തയാറായിരുന്നുല്ല, പകരം മാര്‍ഗ്ഗവും അവര്‍കണ്ടു….

ടൈഗര്‍ ഷ്രോഫിന്‍റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധാ കപൂറിന്‍റെ നിഷ്കളങ്ക സൗന്ദര്യവും മൂലം ഇതൊനോടകം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച “ബാഗി”യില്‍ “ചം ചം” എന്ന് തുടങ്ങുന്ന ഒരു മഴപ്പാട്ടുണ്ട്. ഇതിന്‍റെ ചിത്രീകരണത്തിനായി കൃത്രിമമഴ പെയ്യിക്കാന്‍ വെള്ളം പാഴാക്കുന്നതിനോട്‌ മുഖ്യതാരങ്ങളായ ശ്രദ്ധ, ടൈഗര്‍ എന്നിവര്‍ക്കും നിര്‍മ്മാതാവ് സാജിദ് നാടിയാട്വാല, സംവിധായകന്‍ സബീര്‍ ഖാനും താത്പര്യമുണ്ടായിരുന്നില്ല.

വെള്ളം പാഴാക്കാതെ, എന്നാല്‍ മഴയുടെ സൗന്ദര്യം മുഴുവനും നിറച്ച് ഈ ഗാനം എങ്ങനെ ചിത്രീകരിക്കാം എന്നതായി അവരുടെ ചിന്ത.

അതിനായി അവര്‍ മാര്‍ഗ്ഗവും കണ്ടെത്തി. കേരളത്തിലെ മഴക്കാലത്ത് ഇവിടെ വന്ന് നല്ല ഒന്നാംതരം പ്രകൃതിദത്ത മഴയില്‍ തങ്ങളുടെ പാട്ട് ചിത്രീകരിക്കുക എന്നതായിരുന്നു അവര്‍ കണ്ട മാര്‍ഗ്ഗം.

ടൈഗറും, ശ്രദ്ധയും ബാക്കി ടീം മുഴുവനും കഴിഞ്ഞ മഴക്കാലത്ത് കേരളത്തിലെത്തി പാട്ട് ഭംഗിയായി ചിത്രീകരിച്ചു. തങ്ങള്‍ കരുതിയതിലും രണ്ട് ദിവസങ്ങള്‍ കൂടുതല്‍ വേണ്ടി വന്നെങ്കിലും വെള്ളം ആവശ്യമില്ലാതെ പാഴാക്കാതെ തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

“ബാഗിയിലെ” ‘ചം ചം’ ഗാനത്തിന്‍റെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button