General

സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സിബി മലയില്‍ പറയുന്നു

നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങള്‍ മത്സരരംഗത്ത് എത്തുന്നതില്‍ നയം വ്യക്തമാക്കി സംവിധായകൻ സിബി മല‌യിൽ രംഗത്തെത്തി. സിനമയില്‍ താരമായതുകൊണ്ടു മാത്രം ഇവിടെ ആരും ജയിക്കണമെന്നില്ല. കേരളത്തിൽ കൃത്യമായ രാഷ്ട്രീയത്തിനു മാത്രമേ പ്രസക്തിയുള്ളൂവെന്നും സിബി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ താരാധിപത്യം വിലപ്പോവില്ലെന്ന് ഉറപ്പാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് രംഗത്തേക്ക് താരങ്ങളും സാഹിത്യകാരും കടന്നു വരുന്നതു നല്ല ലക്ഷണമാണ്. പക്ഷേ സാക്ഷര കേരളത്തിൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രമേ പരിഗണിക്കൂ. നേരത്തെ നടൻ മുരളി മൽസരിച്ചപ്പോൾ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതിനു കൃത്യമായ രാഷ്ട്രീമുണ്ടായിരുന്നുവെന്നും സിബി മല‌യിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button