CinemaMollywoodNEWS

മോഹന്‍ലാല്‍ സാറുമൊത്തുള്ള അഭിനയ മൂഹൂര്‍ത്തങ്ങള്‍ മറക്കാനാവാത്തത്; വിശാല്‍

ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്‍റെ വില്ലനില്‍ വളരെ പ്രധാന്യമേറിയ റോളാണ് കോളിവുഡ് സൂപ്പര്‍താരം വിശാല്‍ അവതരിപ്പിക്കുന്നത്. വിശാലിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ‘വില്ലന്‍’. മോഹന്‍ലാലിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തം താന്‍ നന്നായി ആസ്വദിച്ചുവെന്നും ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഇരട്ടി സന്തോഷമുണ്ടെന്നും താരം ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ മഞ്ജു വാര്യരുടെ വലിയ ഫാനാണ്. ഈ സിനിമയില്‍ മഞ്ജു വാര്യര്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. കാസ്റ്റിംഗ് ലിസ്റ്റ് നോക്കിയപ്പോഴാണ് എനിക്ക് ആ കാര്യം വ്യക്തമായത്. മഞ്ജു വാര്യരുമായി കോമ്പിനേഷന്‍ സീനുകള്‍ ഒന്നുമില്ലങ്കിലും മോഹന്‍ലാല്‍ സാറുമായുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും വിശാല്‍ പറയുന്നു. കഴിഞ്ഞ ദിവസം വില്ലന്റെ അവസാനഘട്ട ചിത്രീകരണം വാഗമണ്ണില്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തില്‍ മാത്യൂ മഞ്ഞൂരാന്‍ എന്ന പോലീസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button