CinemaKollywoodNEWS

വിജയ്‌ അജിത്ത് ചിത്രത്തില്‍ ഒരേ സമയം വര്‍ക്ക് ചെയ്തു റൂബന്‍ !

സിനിമയില്‍ ഏറെ പ്രസക്തി നല്‍കേണ്ട ടെക്നിക്കല്‍ വിഭാഗമാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് മേഖല. എന്നാല്‍ വേണ്ടത്ര പരിഗണന ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. പലരും ചിത്രസംയോജകന്റെ പേര് പോലും പരാമര്‍ശിക്കാതെ ചിത്രത്തെക്കുറിച്ചു നീണ്ടവിവരണം നടത്താറുണ്ട്‌. കോളിവുഡ് ചിത്രങ്ങള്‍ക്ക് കൃത്യമായി കത്രിക വയ്ക്കുന്ന മികച്ച ചിത്രസംയോജകനാണ് റൂബന്‍. അജിത്തിന്‍റെ വിവേഗം, വിജയ്‌യുടെ മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരേ സമയം വര്‍ക്ക് ചെയ്താണ് റൂബന്‍ ശ്രദ്ധ നേടുന്നത്. ബിഗ്‌ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ രണ്ടു ചിത്രങ്ങളുടെയും ചിത്രസംയോജന ജോലി ഒരേ സമയം ഏറ്റെടുത്ത റൂബനെ തീര്‍ച്ചയായും പ്രശംസിച്ചേ മതിയാകൂ, വിവേഗത്തിലും, മെര്‍സലിലും റൂബന്റെ ചിത്രസംയോജനം നന്നായി മാര്‍ക്ക് ചെയ്യപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

shortlink

Post Your Comments


Back to top button