CinemaMollywoodNEWS

സിനിമയില്‍ പോലീസ് സ്റ്റേഷന്‍ ഇങ്ങനെ വേണം ചിത്രീകരിക്കാന്‍; ഋഷിരാജ് സിംഗ്

ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തെ പ്രശംസിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് രംഗത്ത്. ചിത്രത്തിലെ പോലീസ് സ്റ്റേഷന്‍ അവതരണം യാഥാര്‍ത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലങ്ങൾക്ക് ശേഷമാണ് ഒരു പോലീസ് സ്റ്റേഷൻ പ്രശ്നങ്ങൾ മെയിൻ സ്ട്രീമിൽ നന്നായി ചിത്രീകരിച്ചിരിച്ചതെന്നും, ചിത്രത്തില്‍ അഭിനയിച്ച പ്രാധാന താരങ്ങളും യഥാര്‍ത്ഥ പോലീസുകാരും മികച്ച പ്രകടനമാണ് നടത്തിയതെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button