CinemaGeneralIndian CinemaNEWS

മഹാഭാരതത്തില്‍ കര്‍ണ്ണനായി സൂപ്പര്‍താരം!

പ്രശസ്ത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം മഹാഭാരതമായി എത്തുമ്പോള്‍ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും എത്തുമെന്ന് സൂചന.

ചിത്രത്തില്‍ നാഗാര്‍ജുന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. മകന്‍ നാഗചൈതന്യ നായകനാവുന്ന രാരോണ്ടി വെഡുക ചുധത്തിന്‍റെ പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയി നാഗാര്‍ജുന മഹാഭാരതത്തെക്കുറിച്ച്‌ മനസ്സ് തുറന്നത്.

രണ്ടു വര്‍ഷം മുന്പ് എംടി വാസുദേവന്‍ നായര്‍ കര്‍ണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു. മഹാഭാരതം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീകുമാര്‍ നാല് വര്‍ഷമായി നടത്തുന്ന കഠിനപ്രയത്നത്തെക്കുറിച്ച്‌ തനിക്കറിയാം. ഈയിടെ വീണ്ടും എംടി ഈ ചിത്രത്തെക്കുറിച്ച് തന്നോട് സംസാരിച്ചു. തന്‍റെ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യമുണ്ടെങ്കില്‍ അവതരിപ്പിക്കാം എന്ന് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കാമെന്നും നാഗാര്‍ജുന വ്യക്തമാക്കി.

Akkineni-Nagarjuna

ചിത്രം സംവിധാനം ചെയ്യുന്നത് വി.എ ശ്രീകുമാറാണ്. 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മഹാഭാരതം നിര്‍മിക്കുന്നത് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ്. മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രത്തില്‍ അന്യഭാഷാ താരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button