CinemaGeneralNEWSTollywood

കന്നഡ സൂപ്പര്‍താരത്തിന്‍റെ ഭാര്യ അന്തരിച്ചു

കന്നഡ താരം ഡോ. രാജ്കുമാറിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ പാര്‍വതമ്മ രാജ്കുമാര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ബെംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മെയ് 14 മുതൽ എം എസ് രാമയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പാർവതമ്മ രാജ് കുമാർ. ഇന്ന് പുലർച്ചെ ശക്തമായ ഹൃദയാഘാതം ഉണ്ടായതിനെതുടർന്നായിരുന്നു മരണം.

മൃതദേഹം മത്തിക്കരെ പൂർണ പ്രജ്ഞയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കരിക്കും. വജ്രേശ്വരി കംബൈൻസ്, പൂർണിമ എന്റർപ്രൈസസ് എന്നീ ബാനറുകളില്‍ നിരവധി സിനിമകൾ പാർവതമ്മ നിർമിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button