CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി വരദ

 

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ മീറ്റിങ്ങിനിടയില്‍ സഹതാരങ്ങളുമൊത്തുള്ള സെല്‍ഫി എടുത്ത താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉണ്ടായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതിനെക്കുറിച്ചാണ് വിമര്‍ശനം. എന്നാല്‍ തന്‍റെ ഫോട്ടോയ്ക്ക് നേരെ വിമര്‍ശനവുമായി എത്തിയവര്‍ക്ക് മറുപടിയുമായി വരദ രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമര്‍ശകര്‍ക്ക് നേരേ പ്രതികരിച്ചത്.

സിനിമാ ഇന്‍ഡസ്ട്രിയില്‍ വളരെ ചെറിയൊരു ആര്‍ട്ടിസ്റ്റാണ് താനെന്ന് വരദ പറയുന്നു. ഒരാള്‍ ഒറ്റയ്ക്കിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇത്. നടി പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രതിയെ കണ്ടുപിടിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും വരദ കുറിക്കുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് പ്രതികരിക്കാതെ ഇപ്പോള്‍ പ്രതികരിച്ചു എന്നും പറഞ്ഞ് ട്രോളാന്‍ വരേണ്ടെന്നും താരം പറയുന്നു. തനിക്ക് വന്ന കമന്റുകള്‍ക്കും മെസ്സേജുകള്‍ക്കുമുള്ള മറുപടിയാണിതെന്നും താരം കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button