CinemaKollywoodNEWS

തമിഴിലെ ചിത്രം മാറുന്നു, ഇനി വിജയ്‌ സേതുപതി യുഗം!

‘വിക്രം വേദ’ എന്ന ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പുഷ്കര്‍-ഗായത്രി എന്ന സംവിധായക ദമ്പതിമാരാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 
വിക്രം വേദയടക്കം ഇവര്‍ ചെയ്ത മൂന്ന്‍ ചിത്രങ്ങളും ബോക്സോഫീസില്‍ ആഘോഷിക്കപ്പെട്ടവയാണ്. വിജയ്‌ സേതുപതിയും മാധവനും മത്സരിച്ച് അഭിനയിക്കുന്ന ചിത്രം പ്രേക്ഷക മനസ്സില്‍ പ്രഥമ സ്ഥാനം നേടുകയാണ്‌. വിജയ്‌ സേതുപതി അല്ലാതെ ഈ ചിത്രത്തിലേക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ലെന്നായിരുന്നു പുഷ്കര്‍- ഗായത്രി ടീമിന്‍റെ പ്രതികരണം.

ഒരു ഘട്ടത്തില്‍ ഞങ്ങളേക്കാള്‍ ആ കഥാപാത്രങ്ങളെ അവര്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നും, ആ കഥാപാത്രത്തിന് വേണ്ടി അത്രത്തോളം ഡീറ്റയിലായിട്ടുള്ള സ്റ്റഡിയാണ് ഇരുവരും നടത്തിയതെന്നും സംവിധായക ദമ്പതിമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

വിജയ്‌ സേതുപതിയുടെ ഫസ്റ്റ് സീന്‍ എന്ന് പറയുന്നത് ഒരു വടയും കൈയില്‍ പിടിച്ചു കൊണ്ട് അദ്ദേഹം നടക്കുന്നതാണ്. അദ്ദേഹത്തെ നോക്കി ഒരു പട്ടി കുരയ്ക്കുമ്പോള്‍ ആ വട ആദ്ദേഹം എറിഞ്ഞു കൊടുക്കുന്നുണ്ട്. അത് വിജയ് സേതുപതിയുടെ ഐഡിയ ആയിരുന്നു. ഷൂട്ടിംഗ് സെറ്റിൽ രാവിലെ വന്ന സേതുപതി  വിശന്നത് കൊണ്ട് അടുത്ത കടയിൽ നിന്നു വട വാങ്ങി കഴിച്ചിരുന്നു. ഷോട്ട് എടുക്കാന്‍ നേരം അദ്ദേഹം ആദ്യം ചോദിച്ചത് വേദ വട കഴിക്കുന്നതില്‍ കുഴപ്പം ഉണ്ടോ എന്നാണ്. അപ്പോഴാണ്‌ ഞങ്ങള്‍ക്കും അത്തരമൊരു ഐഡിയ വര്‍ക്ക് ഔട്ടായത്. അങ്ങനെയാണ് അത്തരത്തില്‍ ഒരു ഇൻട്രോ കിട്ടിയത്- പുഷ്കര്‍ ഗായത്രി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button