BollywoodCinemaGeneralNEWS

ഷാരൂഖ് ചിത്രത്തിന്‍റെ പ്രമോഷന്‍ പ്രോഗ്രാം മുടക്കിയത് പുള്ളിപ്പുലിയും കുട്ടിയും

ഷാരൂഖ്‌ ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ടിവി ഷോ തടസ്സപ്പെടുത്തി പുള്ളിപ്പുലിയും, കുട്ടിയും. ഷാരൂഖ്‌ ഖാന്റെയും, ചിത്രത്തിലെ നായിക അനുഷ്കയുടെയും തിരക്ക് പരിഗണിച്ച് ചാനല്‍ പ്രോഗ്രാം പാതിരാത്രിയിലേക്ക് മാറ്റുകയായിരുന്നു. മുംബൈ ഫിലിംസിറ്റിയിലെ ഒരു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. എന്നാല്‍ ഈ മേഖലയില്‍ രാത്രി സമയങ്ങളില്‍ വന്യമൃഗങ്ങളെ പലപ്പോഴും കൂട്ടംതെറ്റി കാണാറുള്ളത് പതിവാണ്. പുലര്‍ച്ച രണ്ടു മണിക്ക് ഷാരൂഖിന്‍റെ ബോഡിഗാഡ് ടീമാണ് പുള്ളിപുലിയെ ആദ്യം കണ്ടത്. തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിനെ അവര്‍ വിവരമറിക്കുകയും ചാനല്‍ ഷോ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button