CinemaKollywoodNEWS

തന്‍റെ ശരീരത്ത് സ്പര്‍ശിച്ചു അഭിനയിക്കുന്നതില്‍ അദ്ദേഹം മടി കാണിച്ചിരുന്നു; അമലാ പോള്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അമലാ പോള്‍ ‘തിരുട്ടുപയലേ 2’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചിരുന്ന വേഷവിധാനമാണ് പുതിയ വിവാദം. ശരീരസൗന്ദര്യം എടുത്തു കാണിക്കുന്ന വസ്ത്രം ധരിച്ചാണ് അമല ചടങ്ങിനെത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുട്ടു പയലേ എന്ന ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും തന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതെന്നും അമല വ്യക്തമാക്കി. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയ സംവിധായകനും അമലാ പോള്‍ നന്ദി അറിയിച്ചു. ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നെന്നും അമലാ പോള്‍ വ്യക്തമാക്കി. ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതില്‍ ബോബി അറച്ചിരുന്നുവെന്നും അമലാ പോള്‍ പറയുന്നു. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ കളിയാക്കി പറഞ്ഞിരുന്നതെന്നും ഓഡിയോ ലോഞ്ചിനിടെ അമലാ ചിരിയോടെ പങ്കുവയ്ക്കുന്നു. തിരുട്ടു പയലേ 2 എന്ന ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തിലാണ്  അമലയുടെ വരവ്.

shortlink

Related Articles

Post Your Comments


Back to top button