CinemaFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSWOODs

ദുല്‍ഖറിന് പകരം പൃഥിരാജ്; വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി രൂപേഷ് പീതാംബരന്‍

ദുല്ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ ഒരുക്കിയ തീവ്രം രണ്ടാം ഭാഗം വരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനെ ഒഴിവാക്കി പകരം പൃഥിരാജിനെ നായകനാക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുകയാണ്. ഈ വാര്‍ത്തക്കള്‍ക്കെതിരെ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ രംഗത്ത്. തീവ്രത്തിന്റെ രണ്ടാംഭാഗം ചെയ്യുന്നുണ്ട് എന്നാല്‍ അത് 2019ല്‍ മാത്രമേയുള്ളൂ. ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും രൂപേഷ് പീതാംബരന്‍ പ്രതികരിച്ചു.

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് തീവ്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ചപ്പോള്‍ തീവ്രത്തിന്റെ രണ്ടാംഭാഗം ചെയ്യുന്നതിനെക്കുറിച്ചും രൂപേഷ് പറഞ്ഞിരുന്നു. ഈ വര്‍ഷം ഏറ്റെടുത്ത കുറേയേറെ ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അതോടൊപ്പം ജെറാള്‍ഡ് ജോസിന്‍രെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ഉണ്ടാവുമെന്നും പൃഥ്യുരാജിനൊപ്പമുള്ള മറ്റൊരു ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയായതിനു ശേഷം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button