GeneralLatest NewsMollywoodNostalgia

വേദനസഹിച്ചുകൊണ്ട് വേച്ചുവേച്ച്‌ ഒരു കടത്തിണ്ണയിലേയ്ക്ക് കയറി; ഏതോ യാത്രക്കാരാണ് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചത്

ആരെയും പ്രീതിപ്പെടുത്താന്‍വേണ്ടി പല്ലിളിച്ചു കാണിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു.

മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. നടന്‍ ജയസൂര്യയാണ് സത്യനായി അരങ്ങത്തെത്തുന്നത്. സത്യന്‍മാഷിനൊപ്പം പ്രവര്‍ത്തിച്ച സിനിമകള്‍ ഏറെ അനുഭവപാഠങ്ങള്‍ പകര്‍ന്നുതന്നിട്ടുണ്ടെന്നു നടന്‍ മധു. വികാരപരമായ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഡയലോഗ് പറഞ്ഞത് ശരിയായില്ലെങ്കില്‍, ‘ആ ഡയലോഗ് കുറച്ചുകൂടി ഇമോഷണലായി പറഞ്ഞുകൂടെ’ എന്നെല്ലാം പറഞ്ഞ് സത്യന്‍മാഷ് അഭിനയം മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്നുവെന്നും മധു പറയുന്നു. കൂടാതെ ചെമ്മീന്റെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അപകടത്തില്‍ ഒരു യാത്രക്കാരനാണ് സത്യനെ രക്ഷിച്ചതെന്നും ഇല്ലെങ്കില്‍ അന്ന് ആ നടനെ മലയാള സിനിമയ്ക്ക് നഷ്ടമാകുമായിരുന്നുവെന്നും മധു പങ്കുവയ്ക്കുന്നു.

”എന്നേക്കാള്‍ ഇരുപത് വയസ്സ് കൂടുതലുണ്ടായിരുന്ന അദ്ദേഹത്തെ ഗുരുസ്ഥാനത്താണ് ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. സത്യന്‍മാഷ് പരുക്കനായിരുന്നു എന്ന് പലരും പറയാറുണ്ട്. ആരെയും പ്രീതിപ്പെടുത്താന്‍വേണ്ടി പല്ലിളിച്ചു കാണിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. ഇഷ്ടമില്ലാത്തകാര്യം ആരുടെ മുഖത്തുനോക്കിയും പറയും. പരുക്കന്‍ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന് കൃത്യമായ ഒരച്ചടക്കം നല്‍കി. പട്ടാളക്കാരനായ സത്യനേശന്‍ നാടാരില്‍ നിന്നും നടനായ സത്യനായി രൂപാന്തരം പ്രാപിച്ചപ്പോഴും ഒരു ജവാന്റ ധീരത അദ്ദേഹം കൈവിട്ടിരുന്നില്ല.

ചെമ്മീനിന്റെ ഷൂട്ടിംഗുകാലത്തെ ഒരനുഭവം മറക്കാനാകില്ല. ഷൂട്ടിങ്കഴിഞ്ഞ് രാത്രി തനിയെ കാറോടിച്ചുപോവുകയായിരുന്നു അദ്ദേഹം. അല്‍പം മയങ്ങിപ്പോയതുകൊണ്ടാകാം ഒരു ഇലക്‌ട്രിക്‌പോസ്റ്റില്‍ വണ്ടിയിടിച്ചു. വലിയ അപകടമായിരുന്നു അത്. വണ്ടി പൂര്‍ണമായും തകര്‍ന്നു. ആ പ്രദേശത്ത് ആളനക്കമുണ്ടായിരുന്നില്ല. ആരെയും കാണാതായപ്പോള്‍ വേദനസഹിച്ചുകൊണ്ട് വേച്ചുവേച്ച്‌ ഒരു കടത്തിണ്ണയിലേയ്ക്ക് സത്യന്‍സാര്‍ കയറിക്കിടന്നു. ഏറെനേരം കഴിഞ്ഞ് അതുവഴി കടന്നുപോയ ഏതോ യാത്രക്കാരാണ് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചത്. വീണ്ടും വൈകിയിരുന്നെങ്കില്‍ ഒരുപക്ഷെ അന്ന് സത്യന്‍മാഷിനെ മലയാളത്തിന് നഷ്ടമാകുമായിരുന്നു.” മധു പറയുന്നു

കടപ്പാട് : മാതൃഭൂമി

shortlink

Related Articles

Post Your Comments


Back to top button