CinemaKeralaLatest NewsMollywood

സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമാണ് നടൻ മധു, നവതിയാഘോഷിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

സർഗാത്മക മേഖലകളിലും തന്റേതായ മുദ്ര മധു പതിപ്പിച്ചു

മലയാളത്തിന്റെ പ്രിയ താരം മധു നവതിയുടെ നിറവിൽ എത്തി നിൽക്കുമ്പോൾ ആശംസകളുമായി എത്തുകയാണ്, ചലച്ചിത്ര മേഖലയിലും രാഷ്ട്രീയ മേഖലയിൽ ഉള്ളവരും. മലയാളസിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതമാണ് മധുവിന്റേത്. പ്രിയ നടൻ മധു നവതിയുടെ നിറവിലാണ്, നാമെല്ലാം ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ മഹാനടൻ ചലച്ചിത്രനിർമ്മാണത്തിന്റെ മറ്റ് സർഗാത്മക മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ചു. അഭിനയത്തോടും സിനിമയോടുമുള്ള പ്രതിബദ്ധതയും ഊർജജസ്വലതയും കാത്തുസൂക്ഷിക്കാനുള്ള സമർപ്പണമനോഭാവം എല്ലാവർക്കും മാതൃകയാണ് എന്നാണ് മുഖ്യമന്ത്രി പിണറായി കുറിച്ചത്.

കുറിപ്പ് വായിക്കാം 

മലയാളത്തിന്റെ പ്രിയ നടൻ മധു നവതിയുടെ നിറവിലാണ്. മലയാളസിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതമാണ് മധുവിന്റേത്.

നാമെല്ലാം ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ മഹാനടൻ ചലച്ചിത്രനിർമ്മാണത്തിന്റെ മറ്റ് സർഗാത്മക മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ചു.

അഭിനയത്തോടും സിനിമയോടുമുള്ള പ്രതിബദ്ധതയും ഊർജജസ്വലതയും കാത്തുസൂക്ഷിക്കാനുള്ള സമർപ്പണമനോഭാവം എല്ലാവർക്കും മാതൃകയാണ്. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ മധുവിന് എല്ലാവിധ ആശംസകളും നേരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button