CinemaGeneralKollywoodLatest NewsNEWSWOODs

മിഷോങ് ചുഴലിക്കാറ്റ്: വൻ തുക സംഭാവന നൽകി നടൻ ശിവ കാർത്തികേയൻ

ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് താരം തുക കൈമാറിയത്

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാകുവാൻ സാമ്പത്തിക സഹായവുമായി നടൻ ശിവ കാർത്തികേയൻ.

നടൻ സൂര്യയും സഹോദരൻ കാർത്തിയും 10 ലക്ഷം നേരത്തെ സംഭാവന നൽകിയിരുന്നു. ഇപ്പോൾ ശിവകാർത്തികേയൻ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകിയിരിക്കുകയാണ്.

തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് താരം തുക കൈമാറിയത്. എക്സിലൂടെ ഉദയനിധി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതും. നമുക്ക് ഒരുമിച്ച് നിൽക്കാം, പ്രകൃതി ദുരന്തങ്ങളെ തടയാം എന്നാണ് ഉദയനിധി ചിത്രം പങ്കുവച്ച് കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button