CinemaGeneralLatest NewsMollywoodNEWS

‘മുഖക്കുരു അകറ്റിയത് തുളസി നീര്’; സൗന്ദര്യ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് പ്രിയ നടി ഷഫ്‌ന

പ്രകൃതി ദത്തമായ സൗന്ദര്യ കൂട്ടുകളാണ് താന്‍ ഉപയോഗിക്കുന്നത്

ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് ഷഫ്ന. പിന്നീട് നിരവധി വേഷങ്ങള്‍ ഷഫ്ന ചെയ്തു. മിനിസ്‌ക്രീനിലും താരം നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങി. ഇപ്പോള്‍ തന്റെ സൗന്ദര്യ രഹസ്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഷഫ്ന. പ്രകൃതി ദത്തമായ സൗന്ദര്യ കൂട്ടുകളാണ് താന്‍ ഉപയോഗിക്കുന്നതെന്നാണ് ഷഫ്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

” മുഖക്കുരു ഉള്ളതു കൊണ്ട് തുളസി നീര് പുരട്ടാറുണ്ട്. നാരങ്ങാ നീരും, തേനും യോജിപ്പിച്ച് മുഖത്തിടും. രക്ത ചന്ദനത്തില്‍ പാല്‍ പാടയല്ലെങ്കില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാറുണ്ട്. മേക്കപ്പ് കഴുകിക്കളഞ്ഞ ശേഷം തക്കാളി കൊണ്ട് മുഖത്ത് ഉരസാറുണ്ട്. ഉരുളക്കിഴങ്ങ് കുഴമ്പ് രൂപത്തിലാക്കി അതില്‍ തേനും തൈരും ചേര്‍ത്ത് മുഖത്ത് പായ്ക്ക് ഇടാറുണ്ട്. മുടിയുടെ ആരോഗ്യത്തിനായി ശുദ്ധമായ വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് ഹോട്ട് ഓയില്‍ മസാജ് ചെയ്യാറുണ്ട്. നേന്ത്രപ്പഴവും ഉടച്ച് അതില്‍ ഒരു സ്പൂണ്‍ എണ്ണയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുടിയില്‍ തേയ്ക്കാറുണ്ട്” – ഷഫ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button