CinemaKollywoodLatest NewsNEWS

വിജയസേതുപതിയുടെ സങ്കത്തമിഴനിലെ പുതിയ വീഡിയോ ഗാനം പുറത്ത്

ഈ ചിത്രത്തിലാണ് ആദ്യമായ് വിജയസേതുപതി ഇരട്ട വേഷങ്ങളിൽ അഭിനയിക്കുന്നത്.

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സങ്കതമിഴനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ തമിഴ് ആക്ഷന്‍ മസാല ചിത്രമാണ് സങ്കതമിഴന്‍. വിജയ് സേതുപതിയ്‌ക്കൊപ്പം, രാശി ഖന്നയും നിവേത പെതുരാജുമാണ് നായികമാരായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലാണ് ആദ്യമായ് വിജയസേതുപതി ഇരട്ട വേഷങ്ങളിൽ അഭിനയിക്കുന്നത്. സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വാലു, സ്കെച്ച്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. വിവേക് മെർവിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഭാരതി റെഡ്‌ഡി നിർമിച്ച ചിത്രം നവംബര്‍ 15നാണു തീയേറ്ററുകളിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button