CinemaGeneralLatest NewsMollywoodNEWS

ഷെയിൻ നിഗം ആ ദൂരങ്ങളെല്ലാം താണ്ടുക തന്നെ ചെയ്യും ; താരത്തെ പിന്തുണച്ച് സംവിധായകൻ സാജിദ് യാഹിയ

സ്വന്തം നിലയ്ക്ക്, സ്വന്തം സിനിമ സങ്കല്പങ്ങളെ സ്വയം വരച്ചിട്ട അയാൾ സഞ്ചരിച്ച ദൂരത്തേക്കാളും ഇനി സഞ്ചരിക്കാനിരിക്കുന്ന ദൂരങ്ങളാണ് അധികവും

 

യുവനടൻ ഷെയിൻ നിഗത്തിന് സിനിമയിൽ നിന്ന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയ സംഭവം  സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വിവാദമായി കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. നിരവധി പേരാണ് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് സംവിധായകനും നടനുമായ സാജിദ് യാഹിയ രംഗത്തെത്തിയിരിക്കുകയാണ്.  അയാള്‍ അഭിനയത്തിലൂടെ കവിതകള്‍ രചിക്കുന്ന ഒരു നടനാണെന്ന് സാജിദ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………………

ഷെയിൻ നിഗം ഇതിൽ ഏത് ഭാഗത്തെ പ്രധിനിധിയാണെന്ന് അയാളുടെ സൃഷ്ടികൾ പറയട്ടെ.
പക്ഷെ ഒന്നുണ്ട്, അയാൾ അഭിനയത്തിലൂടെ കവിതകൾ രചിക്കുന്ന ഒരു നടനാണ്. സ്വന്തം നിലയ്ക്ക്, സ്വന്തം സിനിമ സങ്കല്പങ്ങളെ സ്വയം വരച്ചിട്ട അയാൾ സഞ്ചരിച്ച ദൂരത്തേക്കാളും ഇനി സഞ്ചരിക്കാനിരിക്കുന്ന ദൂരങ്ങളാണ് അധികവും. അതിലേക്കുള്ള താളാത്മകമായ സഞ്ചാരപഥങ്ങൾ താണ്ടുവാൻ അയാൾക്ക് സാധിക്കട്ടെ. കാരണം ആ സഞ്ചാരങ്ങൾ മലയാള സിനിമയുടെ പുതിയ അധ്യായങ്ങൾ ആവുമെന്നുള്ളത് തീർച്ചയാണ്. പിന്നെ വിവാദങ്ങൾ…
ലോക സിനിമയിൽ ഏറ്റവും കൂടുതൽ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഒരു നടൻ മരിലിൻ ബ്രാൻഡോയാണ്. കഥാപാത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങൾക്കും, ആധികൾക്കും ഉള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ തേടി തേടി പലപ്പോഴും നിർമാതാക്കൾ ആയും, സംവിധായകനായും ഒക്കെ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ബ്രാണ്ടോയിലെ അത്യാർത്തിയുള്ള ആ നടനെ ചേർത്ത് പിടിച്ചത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോട് ചേർത്ത് പിടിചിരുന്ന അന്നത്തെ ആളുകൾ തന്നെയാണ്.
ആ ആളുകൾ എല്ലാ കാലത്തും എല്ലാ ഇടങ്ങളിലും ഉള്ളിടത്തോളം കാലം ഷെയിൻ നിഗം എന്ന നടൻ അയാൾ ഒരുപാട് സഞ്ചരിക്കാനുള്ള ആ ദൂരങ്ങൾ താണ്ടുക തന്നെ ചെയ്യും…!

shortlink

Related Articles

Post Your Comments


Back to top button