CinemaIFFKKeralaLatest News

ചലച്ചിത്രങ്ങളുടെ മേളയ്ക്ക് വെള്ളിയാഴ്ച കൊടി ഉയരും…!

മുൻ വർഷം, പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കിയും കാണികളുടെ എണ്ണം കുറച്ചുമാണ് മേള നടത്തിയതെങ്കില്‍ ഇത്തവണ കുറച്ചുകൂടി ഗംഭീരമായി ചലച്ചിത്രോത്സവത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് പദ്ധതി.

കേരളത്തിന്റെ കലാമേളയ്ക്ക് വീണ്ടും സമയമടുക്കുന്നു. 53 ചിത്രങ്ങളുടെ നിറവിൽ, ഇരുപത്തിനാലാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. തലസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യ മന്ത്രി പിണറായി വിജയൻ മേള ഉദഘാടനം ചെയ്യും.

53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനത്തിന് വേദിയാകുന്നുവെന്ന പ്രത്യേകതകൂടി ഇക്കുറി മേളയ്ക്കുണ്ട്.
ഉദ്ഘാടന ചിത്രം ടര്‍ക്കിഷ് സംവിധായകനായ സെര്‍ഹത്ത് കരാസ്ലാന്റെ ‘പാസ്ഡ് ബൈ സെന്‍സര്‍’ ആണ്. മേളയിൽ പ്രദർശിപ്പിക്കാനിരിക്കുന്ന മൂന്നു ചിത്രങ്ങളുടേതാകട്ടെ ആഗോളതലത്തിലെ തന്നെ ആദ്യപ്രദര്‍ശനമാന് ഇവിടെ നടക്കുന്നത്. മല്‍സര വിഭാഗത്തിലെ മലയാള സാന്നിധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്ന് വിഭാഗത്തിലെ സൈലെന്‍സര്‍ എന്നീ ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനത്തിനും മേള വേദിയാകും. ലിജോ ജോസ് പല്ലിശേരിയുടെ ജല്ലിക്കെട്ടാണ് മല്‍സരവിഭാഗത്തിലെ മറ്റൊരു മലയാള സാന്നിധ്യമാണ്.

മുൻ വർഷം, പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കിയും കാണികളുടെ എണ്ണം കുറച്ചുമാണ് മേള നടത്തിയതെങ്കില്‍ ഇത്തവണ കുറച്ചുകൂടി ഗംഭീരമായി ചലച്ചിത്രോത്സവത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് പദ്ധതി. ലെനിന്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ മണ്‍മറഞ്ഞ ആറു പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയായി ഏഴ് ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനമാണ് മേളയുടെ മറ്റൊരു പ്രത്യേകത. ഡീഗോ ആസിഫ് കപാഡിയ സംവിധാനം ചെയ്ത, കാൽപന്ത് ഇതിഹാസം അർജന്റീനാ താരം മറഡോണയുടെ ജീവിതം വരച്ചുകാണിക്കുന്ന ഡീഗോ മറഡോണയെന്ന ചിത്രവും മേളയുടെ മറ്റൊരു ആകർഷണീയതയാണ്.

മലയത്തിൽ നിന്നും ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും, സി ഷെരീഫിന്റെ കാന്തന്‍ ദി കളര്‍ ഓഫ് ലൗവും പ്രദർശിപ്പിക്കുന്നതിനു പുറമെ, നടി ശാരദയോടുള്ള ആദരവായി റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ അവരുടെ ഏഴ് ചിത്രങ്ങള്‍ കൂടി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button