CinemaGeneralKollywoodLatest NewsNEWS

കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി നൽകി വിജയകാന്ത് ;താരത്തെ അഭിനന്ദിച്ച് നടന്‍ പവന്‍ കല്യാണ്‍

ശ്രീ അണ്ടാല്‍ അളഗര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന് അടുത്തുള്ള ഭൂമിയാണ് വിജയകാന്ത് വിട്ടു നല്‍കിയിരിക്കുന്നത്

രാജ്യത്ത് ഏറെ സങ്കടത്തിലാക്കിയ വാർത്തയായിരുന്നു തമിഴ് നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്ന ബന്ധുക്കളെയും ആംബുലന്‍സ് ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ച സംഭവം. ഇപ്പോഴിതാ കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി വിട്ടു നല്‍കിയിരിക്കുകയാണ് തമിഴ് സിനിമ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത്. ഏപ്രില്‍ 20- നാണ് ഭൂമി വിട്ടു നല്‍കുന്ന കാര്യം വിജയകാന്ത് പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ വിജയകാന്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പവന്‍ കല്യാണ്‍. ”സ്വന്തം കമ്മ്യൂണിറ്റി ശ്മശാനങ്ങളില്‍ പോലും സംസരിക്കാന്‍ അനുവദിക്കാത്ത കൊറോണ ഇരകള്‍ക്കായി തന്റെ കോളേജ് ഭൂമിയുടെ ഒരു ഭാഗം വാഗ്ദാനം ചെയ്ത ഡിഎംഡികെ നേതാവും സൂപ്പര്‍സ്റ്റാറുമായ വിജയകാന്ത് അതിശയകരവും ദൈവിവുമായ കാര്യമാണ് ചെയ്തത്” എന്ന് പവന്‍ കല്യാണ്‍ ട്വീറ്റ് ചെയ്തു.

ശ്രീ അണ്ടാല്‍ അളഗര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന് അടുത്തുള്ള ഭൂമിയാണ് വിജയകാന്ത് വിട്ടു നല്‍കിയിരിക്കുന്നത്. നേരത്തെ കൊറോണ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ കോളേജ് വിട്ടു നല്‍കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button