GeneralLatest NewsNEWSSpecial

നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ ; വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി പൂർണിമ

കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമായും. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം കേൾക്കാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഏവർക്കും മാതൃകയായ ഈ താരദമ്പതികളുടെ വിവാഹർഷിക ദിനമാണ് ഇന്ന്. ആ മനോഹരമായ ദിവസത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് പൂർണിമ.

ഇന്ദ്രജിത്തിന് ആശംസകൾ നേർന്നുകൊണ്ടായിരുന്നു സ്നേഹാർദ്രമായ പൂര്ണിമയുടെ കുറിപ്പ്. 2003 ഡിസംബർ 13ന് തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് പൂർണിമ.

“എന്നെ പുറകിലേക്ക് എടുത്തെറിയുന്നതിന്റെ ഓർമകൾ.. ഒരു കേക്കും പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു,” എന്നാണ് പൂർണിമ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു പൂർണിമ പങ്കുവച്ചിരുന്നത്. തങ്ങളുടെ പ്രണയനാളുകളെ കുറിച്ചായിരുന്നു അന്ന് പൂർണിമ എഴുതിയത്. ഡിസംബർ 13ന് തന്നെയാണ് പൂർണിമയുടെ ജന്മദിനവും. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും.

shortlink

Related Articles

Post Your Comments


Back to top button