GeneralLatest NewsNEWSSpecial

കൊച്ചുമക്കളോടൊപ്പം പൂളിൽ കളിച്ച് രാകേഷ് റോഷൻ; ഹൃത്വിക് റോഷനെക്കാൾ ചെറുപ്പം പിതാവിനെന്ന് ആരാധകർ

ലോക്ക്ഡൗൺ കാലം കുടുംബത്തിനോടൊപ്പമായിരുന്നു ഹൃത്വിക് റോഷൻ ചെലവിട്ടത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഹൃത്വിക് റോഷൻ. മികച്ച അഭിനോതാവ് എന്നതിൽ ഉപരി നല്ലൊരു ഫാമിലിമാൻ കൂടിയാണ് ഹൃത്വിക്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ഇരിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

ചെറുമക്കളോടൊപ്പം പിതാവ് രാകേഷ് റോഷൻ പൂളിൽ കളിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും നടന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. പിതാവിന് ഹൃത്വിക്കിനേക്കാൾ പ്രായം കുറവാണ് എന്നുള്ള രസകരമായ കമണ്റ്റുകളാണ് വരുന്നത്.

ലോക്ക്ഡൗൺ കാലം കുടുംബത്തിനോടൊപ്പമായിരുന്നു ഹൃത്വിക് റോഷൻ ചെലവിട്ടത്. ഈ ചിത്രങ്ങൾ നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഹൃത്വിക് പുതിയ വീട് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button