CinemaGeneralLatest NewsMollywood

ചാക്കോച്ചന്‍ തന്‍റെ കഴിവ് പുറത്തെടുക്കാതെ ചെയ്ത സിനിമയാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’‌ : കാരണം പറഞ്ഞു രമേശ്‌ പിഷാരടി

സിനിമയില്‍ അത്രത്തോളം പെര്‍ഫോം ചെയ്യുന്ന ഒരാള്‍ ഈ സിനിമയില്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ റോളിലെത്തുമ്പോള്‍ കഴിവ് കുറച്ചിട്ട് വേണം അഭിനയിക്കാന്‍

ജിസ് ജോയ് – കുഞ്ചാക്കോ ബോബന്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’‌. മാര്‍ച്ച് 19 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താര നിര തന്നെയാണ് അണിനിരക്കുന്നത്. ഇ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ അനുഭവം ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന രമേശ്‌ പിഷാരടി.

രമേശ്‌ പിഷാരടിയുടെ വാക്കുകള്‍

“മോഹന്‍ കുമാര്‍ ഫാന്‍സ്‌ എന്ന സിനിമയില്‍ ചാക്കോച്ചന്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് കുറച്ചിട്ടാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. കാരണം ചാക്കോച്ചന്‍ ഇതിലൊരു റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയാണ്. എത്രയോ വര്‍ഷമായി സിനിമയിലെ ഒരു മികച്ച പെര്‍ഫോമാറാണ് ചാക്കോച്ചന്‍. നിറവും, അനിയത്തി പ്രാവും പോലെയുള്ള സിനിമകള്‍ കണ്ടു കയ്യടിച്ചവരാണ് നമ്മളെല്ലാം. സിനിമയില്‍ അത്രത്തോളം പെര്‍ഫോം ചെയ്യുന്ന ഒരാള്‍ ഈ സിനിമയില്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുടെ റോളിലെത്തുമ്പോള്‍ കഴിവ് കുറച്ചിട്ട് വേണം അഭിനയിക്കാന്‍. അല്ലെങ്കില്‍ കാണുന്നവര്‍ക്ക് തോന്നും ഇത്രയും ഗംഭീരമായി ചെയ്യുന്ന ഇയാള്‍ക്ക് അല്ലേ ഒന്നാം സ്ഥാനം കൊടുക്കേണ്ടതെന്ന്. അതുകൊണ്ട് തന്നെ തന്റെ കഴിവ് കുറച്ചു നിര്‍ത്തിക്കൊണ്ടാണ് ചാക്കോച്ചന്‍ ജിസ് ജോയ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്”.

shortlink

Related Articles

Post Your Comments


Back to top button