CinemaGeneralHollywoodLatest NewsMovie GossipsNEWS

ധനുഷിന്റെ ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാൻ’: റിലീസ് നെറ്റ്ഫ്ലിക്സിൽ

ചിത്രം നെറ്റ്ഫ്ലിക്സിലൂടെ 2022ല്‍ റിലീസ് ചെയ്യുമെന്നാണ് വിവരം

വാഷിംഗ്ടൺ: ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗ്രേ മാൻ’. ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ 2022ല്‍ റിലീസ് ചെയ്യുമെന്ന വിവരമാണ് പുറത്തുവരുന്നത്. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ട്വിറ്ററിലൂടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോസ്ആഞ്ചലസില്‍ വെച്ചായിരുന്നു ചിത്രീകരണം. സിനിമയിലെ ധനുഷിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. നടന്‍ ക്രിസ് ഇവാന്‍സിന്റെയും പ്രധാന ഭാഗങ്ങള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. ക്രിസ് ഇവാന്‍സിന് പുറമെ ഹോളിവുഡ് താരം റയാന്‍ ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്.

നെറ്റ്ഫ്‌ലിക്‌സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ് ‘ദി ഗ്രേ മാന്‍’. ആന്തോണി റൂസ്സോ ജോയ് റൂസ്സോ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലര്‍ ആയിരിക്കും. ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ‘ദി ഗ്രേ മാന്‍’. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ചിത്രത്തിലായിരുന്നു ധനുഷ് മുന്‍പ് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button