CinemaGeneralLatest NewsMollywoodNEWSSocial Media

ഫഹദിന്റെ ‘മാലിക്’ ഇന്ന് രാത്രി മുതൽ ആമസോണിൽ

ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന ‘മാലിക്’. ചിത്രം ഇന്ന് രാത്രി മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ റിലീസിനെത്തുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ്‌ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും ഒരുക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button