![](/movie/wp-content/uploads/2021/07/sneha.jpg)
ചെന്നൈ: വാക്സിൻ എടുക്കാൻ പേടിക്കുന്ന സ്നേഹയുടെ വീഡിയോ പങ്കുവെച്ച് ഭർത്താവും നടനുമായ പ്രസന്ന. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. എന്നാൽ സൂചിയുമായി നേഴ്സ് അടുത്തേക്ക് വരുമ്പോൾ പേടിച്ച് മാറുന്ന സ്നേഹയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്ന പ്രസന്ന ചിരിക്കുന്നതും കാണാം.
‘വാക്സിൻ നാടകം’ എന്ന ക്യാപ്ഷനുമായാണ് പ്രസന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്നേഹയുടെ പേടി കണ്ട് താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഗായകൻ വിജയ് യേശുദാസും കമന്റ് ചെയ്തിട്ടുണ്ട്. ‘കഷ്ടം ഉണ്ടെടോ’ എന്നാണ് വിജയ് കമന്റ് ചെയ്തിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
https://www.instagram.com/p/CRdEWKZNkSj/?utm_source=ig_embed&ig_rid=872c1068-f893-4939-b5b3-294e68e01ed3
Post Your Comments