BollywoodCinemaGeneralLatest NewsMovie GossipsNEWS

അന്ന് കരീനയ്ക്ക് വേണ്ടി സൽമാൻ ഖാനെ ഫോണിൽ വിളിച്ചിരുന്നത് ഞാനായിരുന്നു: വെളിപ്പെടുത്തലുമായി കരിഷ്മ

സൽമാനുമായി വർഷങ്ങൾ നീണ്ട സൗഹൃദമാണുള്ളത് എന്ന് കരിഷ്മ

മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു ദിലീപിന്റെ ബോഡിഗാർഡ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തതും സിദ്ദിഖ് തന്നേയായിരുന്നു. ചിത്രത്തിൽ സൽമാൻ ഖാനും കരീനയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിൽ തന്റെ സാന്നിധ്യവും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടിയും കരീനയുടെ ചേച്ചിയുമായ കരിഷ്മ.

സൽമാൻ ഖാന്റെ ലൗവി സിംഗ് എന്ന കഥാപാത്രത്തെ ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്നത് താനായിരുന്നുവെന്നാണ് കരിഷ്മ പറയുന്നത്. കരീനയുടെ കഥാപാത്രം സൽമാൻ ഖാനെ ഫോണിൽ വിളിക്കുന്ന ഭാഗങ്ങൾ കരീഷ്മയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

സഹോദരി കരീന അഭിനയിക്കുന്ന ചിത്രമെന്നതിലുപരി സൽമാനുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദമാണ് ബോഡി ഗാർഡ് എന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാൻ കരീഷ്മയെ പ്രേരിപ്പിച്ചത്. 2018ൽ എന്റർടൈൻമെന്റ് കി രാത്-ലിമിറ്റഡ് എഡിഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഇക്കാര്യം കരീഷ്മ തുറന്നു പറഞ്ഞിരുന്നു.

‘ബോഡിഗാർഡ് എന്ന സിനിമയിലെ ഛായയുടെ ശബ്ദമായിരുന്നു ഞാൻ. സിനിമയിലെ സൽമാന്റെ കഥാപാത്രത്തെ ബുദ്ധിമുട്ടിച്ചത് എന്റെ ശബ്ദമാണ്. സൽമാന് കരീനയേക്കാൾ അടുപ്പം എന്നോടുണ്ട്. ഞങ്ങൾക്കിടയിൽ വർഷങ്ങൾ നീണ്ട സൗഹൃദമാണുള്ളത്. സൽമാനെ സംബന്ധിച്ചിടത്തോളം കരീന ഒരു ചെറിയ സഹോദരിയെപ്പോലെയാണ്, സൽമാൻ ഇപ്പോഴും അവളെ ഒരു കുട്ടിയായി കണക്കാക്കുന്നു’, കരിഷ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button