എല്ലാവരും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി സിനിമകള്‍ കണ്ട് സിനിമാ മേഖലയെ മഹാമാരിക്കാലത്ത് പിന്തുണയ്ക്കണമെന്ന് മോഹൻലാൽ. വീണ്ടും തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തിലാണ് പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്.
കത്തിന്റെ പൂര്‍ണരൂപം:
എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ നമസ്‌ക്കാരം. മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങള്‍ ആശങ്കയുടെ നിയന്ത്രണങ്ങളില്‍ നിന്ന് പതിയെ പുറത്തു വരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയില്‍ നിന്ന് മാറിയതോടെ തിയേറ്ററുകളും ജിമ്മുമടക്കമുള്ള പൊതു ഇടങ്ങള്‍ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം എനിക്കും സന്തോഷമുണ്ട്.
സമ്മര്‍ദങ്ങള്‍ക്ക് എല്ലാത്തിനും ഒരല്പം ഇടവേള നല്‍കി തിയേറ്ററില്‍ പോയി സിനിമാ കാണാനും പുറത്തു നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയില്‍ വലിയ സ്വാതന്ത്രമാണ്. അതിലേറെ സാന്ത്വനവും.
സിനിമാക്കാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ എല്ലാവരും സാധ്യമാവും വിധം തീയറ്ററുകളില്‍ പോയി സിനിമാ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഈ വ്യവസായത്തെ തന്നെയും ഈ നിര്‍ണായക ഘട്ടത്തില്‍ പിന്തുണയ്ക്കണം എന്നാണ്.
ഹൃദയം പോലുള്ള സിനിമകള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ തീയറ്ററുകളില്‍ തന്നെ റിലീസ് ആകണമെന്ന നിര്‍ബന്ധത്തോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഹൃദയപൂര്‍വ്വം ഒത്തുചേരുന്ന സിനിമയെന്ന നിലക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമാ സഹൃദരായ നിങ്ങളെയെല്ലാം ആസ്വദിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക. ആസ്വദിക്കുക. നല്ല സിനിമകള്‍ക്കായി നമുക്ക് കൈകോര്‍ക്കാം.
സ്നേഹപൂര്‍വം മോഹന്‍ലാല്‍.
Post Your Comments