യുവനടന്മാരിൽ ഏറെ താരമൂല്യമുള്ള നടനാണ് നിവിന്‍ പോളി. ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നിവിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ യാത്ര അത്ര സുഖകരമായിരുന്നില്ല എന്നാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് നിവിന്‍ തുറന്നു പറഞ്ഞിട്ടുള്ളത്.
നിവിന്റെ വാക്കുകൾ :
ഇന്‍ഫോസിസില്‍ നല്ല ശമ്പളത്തിനു ജോലി ചെയ്തിരുന്ന ആളായിരുന്നു ഞാൻ. എന്നാല്‍, ഈ ജോലിയില്‍ ഞാൻ സന്തുഷ്ടനായിരുന്നില്ല. നല്ല ശമ്പളം, കുറേ രാജ്യങ്ങളില്‍ കറങ്ങാം..ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്‍ഫോസിസിലെ ജോലിയില്‍ താന്‍ സംതൃപ്തനായിരുന്നില്ല. അങ്ങനെ സിനിമയ്ക്ക് വേണ്ടി ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരുപാട് വഴക്ക് പറഞ്ഞു. വീട്ടില്‍ എല്ലാവരും എന്റെ തീരുമാനത്തിനു എതിരായിരുന്നു.
ഇന്‍ഫോസിസില്‍ തന്നെയാണ് ഭാര്യ റിന്നയും ജോലി ചെയ്തിരുന്നത്. സിനിമയ്ക്ക് വേണ്ടി ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് മാനസികമായി കരുത്ത് നല്‍കിയത് റിന്ന മാത്രമാണ്. എന്താണോ താല്‍പര്യം അതിനു വേണ്ടി പരിശ്രമിക്കണം എന്നായിരുന്നു റിന്ന തന്നോട് പറഞ്ഞത്. ജോലി രാജിവച്ച ശേഷം ഒന്നര വര്‍ഷത്തോളം ഒന്നും ഇല്ലാതെ ഇരുന്നു. ആ ഒന്നര വര്‍ഷക്കാലം ഏറെ സഹിച്ചു, ഏറെ ബുദ്ധിമുട്ടി. ആ കാലഘട്ടമാണ് തന്നെ പരുവപ്പെടുത്തിയത്.
Post Your Comments