CinemaGeneralLatest NewsNEWS

ആർആർആർ മുന്നേറുന്നു: 10 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2.o യുടെ വരുമാനത്തെ മറികടന്ന് ആര്‍ആര്‍ആര്‍. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 820 കോടിയോളം വരുമാനം നേടി രൗജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദർശനം തുടരുന്നു. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആറാമതാണ് ആര്‍ആര്‍ആറിന്റെ നിലവിലെ സ്ഥാനം.

ആമീര്‍ ഖാന്‍ നായകനായ ദംഗലാണ് ഈ പട്ടികയില്‍ ഒന്നാമത്. രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ5, നെറ്റ്ഫ്ലിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍.

Read Also:- അച്ഛന്റെ തൊഴില്‍ എന്ന നിലയിലാണ് ഞങ്ങള്‍ എല്ലാം ആ അഭിനയത്തെ കണ്ടത്: ശ്രീജിത്ത് രവി

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button