GeneralLatest NewsNEWSTV Shows

എന്റെ മകളാണ് ഫിലോമിനയുടെ പേരക്കുട്ടി, ബിഗ് ബോസ് താരം ഡെയ്സിയ്ക്കെതിരെ ഫിലോമിനയുടെ മകൻ രംഗത്ത്

ഈ കുട്ടി ആരാണ് എന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ല

ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ൽ മത്സരാർത്ഥിയായ ഡെയ്സിയ്ക്കെതിരെ ഫിലോമിനയുടെ മകൻ രംഗത്ത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഡെയ്സിയെ, ഫിലോമിനയുടെ പേരക്കുട്ടി എന്ന പേരിലാണ് മോഹൻലാൽ പരിചയപ്പെടുത്തിയത്. ഇവർ തന്നെ ഇക്കാര്യം ബിഗ് ബോസ് വീട്ടിൽ പലതവണ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഡെയ്സി അതുല്യ കലാകാരിയായ ഫിലോമിനയുടെ കൊച്ചു മകളാണ് എന്ന തരത്തിൽ പ്രചരണം വ്യാപകമായതോടെ പ്രതികരണവുമായി ഫിലോമിനയുടെ മകൻ ജോസഫ് എത്തിയിരിക്കുകയാണ്.

read also: മിനി സ്കേർട്ടും കയ്യിൽ സിഗരറ്റുമായി നടന്ന താര സുന്ദരി, സ്കീസോഫ്രീനിയ രോഗത്തിന് അടിമ: പർവീൺ ബാബിയുടെ ജീവിതം

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജോസഫ് പറയുന്നതിങ്ങനെ.. ‘ഈ കുട്ടി ആരാണ് എന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ല. ഇവരുടെ മറ്റു വീഡിയോകൾ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയ്ക്ക് ഒരേ ഒരു പേരക്കുട്ടി മാത്രമാണ് ഉള്ളത്. അത് എൻറെ മകളാണ്. ഡെയ്സി അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണ്. അവരുടെ കുടുംബവുമായി ഇപ്പോൾ ഞങ്ങൾക്ക് ഒരു ബന്ധവുമില്ല’.

shortlink

Related Articles

Post Your Comments


Back to top button