മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ ഹരീഷ് കണാരൻ. പുത്തൻപണം, അച്ഛാദിൻ, ഷൈലോക്ക് എന്നീ സിനിമകളിലാണ് ഹരീഷ് കണാരൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്.
‘മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാർത്താണ്ഡൻ സർ സംവിധാനം ചെയ്ത അച്ഛാദിൻ ആയിരുന്നു. എനിക്ക് തമിഴ് ആണ് പറയേണ്ടിരുന്നത്. അത്ര വശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെൻഷൻ. തെറ്റിപ്പോകുമോ, തെറ്റിയാൽ മൂപ്പര് ഏതെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു’, ഹരീഷ് പറയുന്നു.
‘ആദ്യ ദിവസം മമ്മൂക്കയെ കാണുകയാണ്. ഞാൻ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനിൽക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ടാ സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗിൽ ഞാൻ ഫ്രീയായി’, ഹരീഷ് കണാരൻ പറഞ്ഞു.
Post Your Comments