CinemaGeneralIndian CinemaLatest NewsMollywood

നെറ്റ്ഫ്ലിക്സ് ട്രെൻഡിങിൽ ഒന്നാമതായി ‘ജന ഗണ മന’: സന്തോഷം പങ്കുവച്ച് അണിയറ പ്രവർത്തകർ

നെറ്റ്ഫ്ലിക്സ് ട്രെൻഡിങിൽ ഒന്നാമതായി ഡിജോ ജോസ് ചിത്രം ‘ജന ഗണ മന’. സിനിമയുടെ നിർമ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഞങ്ങൾ ഒരു ഇന്ത്യൻ സിനിമ വാഗ്ദാനം ചെയ്യുന്നുവെന്ന് കുറിച്ച് ചിത്രത്തിന്റെ പോസ്റ്ററും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തി രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഈ നേട്ടം. ജൂൺ 2നാണ് ചിത്രം  സ്ട്രീമിങ് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ കാണാൻ സാധിക്കും.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ചിത്രമാണിത്. ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും പ്രതിഷേധങ്ങളെയും ആധാരമാക്കിക്കൊണ്ടാണ് ചിത്രം ഒരുങ്ങിയത്.

തിയേറ്ററിൽ വൻ ആവേശത്തിരയിളക്കിയ ചിത്രം 50 കോടി ക്ലബിലും ഇടം നേടി മുന്നേറുകയാണ്. മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button