CinemaGeneralIndian CinemaLatest NewsMollywood

ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ്: നായികമാരായി നയൻതാര,വിദ്യ ബാലൻ, സാമന്ത എന്നിവർ പരി​ഗണനയിൽ

ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം വീണ്ടും ത്രില്ലർ ചിത്രമായി എത്തുകയാണ് സംവിധായകൻ ഷാജി കൈലാസ്. പിങ്ക് പൊലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകിമാരായി നയൻതാര,വിദ്യ ബാലൻ, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. കാപ്പ, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് പിങ്ക് പൊലീസ്.

ജി ആർ ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാപ്പ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്, ജി ആർ ഇന്ദുഗോപൻ, തിയേറ്റർ ഓഫ് ഡ്രീംസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന കാപ്പ, ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, ഡീനോ ഡെന്നീസ് – മമ്മൂട്ടി ചിത്രം എന്നീ സിനിമകൾക്ക് ശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button