CinemaGeneralIndian CinemaLatest NewsMollywood

പിടികിട്ടാപ്പുള്ളി ഡോ. ഓമനയുടെ കഥ സിനിമയാകുന്നു

പിടികിട്ടാപ്പുള്ളി ഡോക്ടർ ഓമന ഈഡന്റെ ജീവിതം സിനിമയാകുന്നു. നടനും ആക്ടിങ്ങ് ട്രെയ്‌നറുമായ നവജിത് നാരായണൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘പടക്കളം’ എന്ന ആക്ടിങ്ങ് – ഗ്രൂമിങ്ങ് ടീമിന്റെ അമരക്കാരൻ കൂടിയാണ് നവജിത്. ദീപക് വിജയനാണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മലയാളം,തമിഴ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുൻനിര താരമാണ് ചിത്രത്തിൽ നായികയായി എത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. അടുത്ത വർഷം ജനുവരിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സിനിമയിലെ അണിയറ പ്രവർത്തകരുടെ വിവരങ്ങളും, ചിത്രത്തിന്റെ പേരും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. എല്ലാ അർത്ഥത്തിലും ചിത്രം ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുക എന്നാണ് സംവിധായകൻ നവജിത് പറയുന്നത്.

Also Read: സുരേഷ് ​ഗോപി – ജോഷി ചിത്രം പാപ്പൻ ഈ മാസം എത്തും: റിലീസ് തിയതി പ്രഖ്യാപിച്ചു

ഇരുപത് വർഷമായി ഡോ. ഓമന തമിഴ്‌നാട് പോലീസിന്റെയും ഇന്റർപോളിന്റെയും കണ്ണുവെട്ടിച്ച് കഴിയുകയാണ്. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരിലാണ് ഓമന അറിയപ്പെടുന്നത്. 1996 ജൂലായ് 11നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂർ സ്വദേശി മുരളീധരനെ ഓമന അരുംകൊല ചെയ്തത്. ഹോട്ടലിൽ വച്ച് മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്‌കേസിൽ നിറച്ച് കാറിൽ യാത്രചെയ്യവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. 2001ൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ഓമനയെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ല.

shortlink

Related Articles

Post Your Comments


Back to top button