Uncategorized

‘നാലാംമുറ’ മോഷൻ പോസ്റ്റർ പുറത്തിറക്കി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രമായ ‘നാലാംമുറ’യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. നെറ്റ്ഫ്ലിക്സിന്റെ ബ്രേക്ക് ത്രൂ പെർഫോർമർ ഓഫ് ദി ഇയർ പുരസ്ക്കാരത്തിന് സൗത്ത് ഇന്ത്യയിൽ നിന്നും അർഹനായ ഏക നടനാണ് ഗുരു സോമസുന്ദരം. ഈ അംഗീകാരത്തിനു ശേഷം ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

Also Read: പ്രേക്ഷക ഹൃദയം കീഴടക്കി ‘തേൻ തുള്ളി’: യൂട്യൂബിൽ ഹിറ്റായി ‘കൊത്തി’ലെ മനോഹര ​ഗാനം

ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കുമിത്. കുറ്റാന്വേഷണത്തിന് നൂതനമായ ശൈലികൾ കോർത്തിണക്കിയ ഒരു ചിത്രം കൂടിയാണിത്. ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, സിജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷാബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൂരജ് വി ദേവിൻ്റേതാണ് തിരക്കഥ. ശ്രീജിത്ത് ഉണ്ണികൃഷ്ണൻ്റെ ഗാനങ്ങൾക്ക് കൈലാസ് ഈണം പകർന്നിരിക്കുന്നു. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഥിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൃതാ ശിവദാസ്, അഭിലാഷ് എസ് പാറോൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button