CinemaGeneralIndian CinemaLatest NewsMollywood

പ്രേക്ഷക ഹൃദയം കീഴടക്കി ‘തേൻ തുള്ളി’: യൂട്യൂബിൽ ഹിറ്റായി ‘കൊത്തി’ലെ മനോഹര ​ഗാനം

ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’. തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ ശക്തമായ സാമൂഹ്യ വിഷയം അവതരിപ്പിക്കുകയാണ് ഈ ചിത്രം.

കഴി‍ഞ്ഞ ദിവസമാണ് സിനിമയിലെ ‘തേൻ തുള്ളി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകർ ​ഗാനം ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് യൂട്യൂബിൽ ​ഗാനം കണ്ടത്.

Also Read: ഗൗതം മോനോൻ – ചിമ്പു കൂട്ടുകെട്ട്: വെന്ത് തണിന്തത് കാട് തിയേറ്ററുകളിൽ

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തും, പി.എം. ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിഖിലാ വിമലാണ് നായികയായെത്തുന്നത്. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button