GeneralLatest NewsMollywoodNEWS

കൂവല്‍ ഒന്നും പുത്തരിയല്ല, എസ്‌എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം: രഞ്ജിത്ത്

പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു

 ഇരുപത്തി ഏഴാമത് ഐഎഫ്‌എഫ്കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികള്‍ കൂവിയത്.

‘തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാന്‍ സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്.ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച്‌ ആസ്വദിക്കാം എന്ന് പറഞ്ഞു.അതേസമയം കൂവല്‍ ഒന്നും പുത്തരിയല്ല.1976ല്‍ എസ്‌എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം.അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല.അതിന് ആരും ശ്രമിച്ച്‌ പരാജയപ്പെടുകയും വേണ്ട’, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.

read also: കള്ളനും ഭഗവതിയും: ബിജു നാരായണൻ ആലപിച്ച ‘കരോൾ പാട്ട്’ ടൊവിനോ തോമസ് റിലീസ് ചെയ്തു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെതിയറ്ററിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു  രഞ്ജിത്തിനെതിരെ കാണികള്‍ കൂവല്‍ നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button