CinemaLatest NewsMollywoodWOODs

ടീനേജ് നടന് അവസരം നൽകുമെന്ന് പറഞ്ഞ് വഞ്ചിച്ചു, തന്റെ പേരിൽ 3 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തി: കുറിപ്പുമായി സജിത മഠത്തിൽ

എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല

തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായും അത്തരത്തിൽ 3 ലക്ഷം തട്ടിയെടുത്തെന്നും പ്രശസ്ത നടി സജിത മഠത്തിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.‌

തന്റെ പേരും പറഞ്ഞ് പണം തട്ടിച്ചെന്നാണ് താരം പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. പ്രസൂൺ എന്ന വ്യക്തിക്കെതിരെയാണ് നടി രം​ഗത്ത് വന്നിരിക്കുന്നത്. പണം തട്ടിച്ചെടുത്ത വ്യക്തിയുടെ ചിത്രങ്ങളടക്കം നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

സിനിമയുടെ സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യണമെന്ന് പറ‍ഞ്ഞ് ഒരിക്കൽ ഈ വ്യക്തി വിളിച്ചിരുന്നെന്നും സമയമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിരുന്നെന്നും നടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു ടീനേജ് നടന്റെ പിതാവ് വിളിച്ച് സജിത മഠത്തിൽ ഉൾപ്പെടുന്ന സിനിമയിൽ മകനെ അഭിനയിപ്പിക്കാമെന്ന് പ്രസൂൺ എന്ന വ്യക്തി വാക്ക് കൊടുത്തതായും, 3 ലക്ഷത്തോളം രൂപ തട്ടിച്ച് എടുത്തെന്ന് വിളിച്ച് പറ‍ഞ്ഞതായും വ്യക്തമാക്കി.

സജിത മഠത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

അപ്പോ സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണെത്രെ. അയാൾക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്ക്രിപ്പറ്റ് ചർച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാൻ വാട്സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷൻ കോൾ ഷെയർ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാൻ ഈ സിനിമയിൽ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്. അതിൽ ഇമെയിൽ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു.

ഇന്നലെ ഗൾഫിലെ ഒരു ടീനേജ് നടന്റെ പിതാവിന്റെ ഫോൺ വരുന്നു. സജിത മഠത്തിലും കൂടി ചേർന്ന് നിർമ്മിക്കുന്ന പടത്തിൽ ഒരു കഥാപാത്രം മകന് പറ്റിയതുണ്ട് എന്നു പറഞ്ഞ് ഇതേ പ്രസൂൺ ( ഇയാൾ രണ്ടുവർഷമായി ഈ പിതാവിന്റെ സുഹൃത്തുമായിരുന്നുവത്രെ!) മൂന്നു ലക്ഷം എന്റെ പേരിൽ തട്ടിയെത്രെ! അതിനായി വലിയ ഒരു കഥയും അയാൾ മെനഞ്ഞെടുത്തിട്ടുണ്ട്.

സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാൽ അയാൾ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചു. കക്ഷി അതോടെ ഫോൺ പൂട്ടി വെച്ച് മുങ്ങി. ഇനി എന്തു ചെയ്യും? ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല.

അതിനാൽ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിർദ്ദേശങ്ങൾ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയിൽ പരിചയമുണ്ടെങ്കിൽ എന്നെ അറിയിക്കണേ.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button