CinemaLatest News

സോഷ്യൽ മീഡിയ താരം തൊപ്പിയുടെ കാര്യം നാട്ടുകാർ നോക്കിക്കോളും, നിങ്ങളെ ആര് നന്നാക്കും: കുറിപ്പ്

വില്പനക്ക് വച്ചിരിക്കുന്ന പോലെ കള്ള ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാമ്പസുകളിലും വാഴ്സിറ്റികളിലും നിറഞ്ഞപ്പോൾ എവിടെയായിരുന്നു

അടുത്തിടെയാണ് ​ഗെയിമറും യൂട്യൂബറുമായ തൊപ്പി എന്ന ചെറുപ്പക്കാരൻ വൈറലായി മാറിയത്. ലക്ഷക്കണക്കിന് ഫാൻസുള്ള തൊപ്പിയെ പല കുട്ടികളും അനുകരിക്കുകയാണ്, ഫാൻസുകളിൽ ഏറെയും കുട്ടികളാണ് എന്നതാണ് മറ്റൊരു വസ്തുത.

തെറി വിളിയും, അശ്ലീല സംഭാഷണവുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ   തൊപ്പിയുടെ കാര്യം നാട്ടുകാർ നോക്കിക്കോളും, നിങ്ങളെ ആര് നന്നാക്കുമെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി പ്രഭീഷ് ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം

കോളേജ് കാമ്പസുകളിൽ നവാഗതരെ സ്വീകരിക്കാൻ SFI വച്ച ഈ ഫ്ലക്സ് നൽകുന്ന സന്ദേശം എന്തായിരുന്നു ഡിഫി? വന്ന് കയറുമ്പോൾ തന്നെ ചേച്ചിപെണ്ണുങ്ങളോട് ഗുൽമോഹർ ചോട്ടിൽ പോയി നിന്റെ ചുവപ്പ് ദിനങ്ങൾ എനിക്ക് തരൂ എന്ന് പറയണം എന്നോ? അതോ ഫ്രീ സെക്സ് ആണ് ജീവിതത്തിന്റെ ലക്ഷ്യം എന്നോ? തെരുവുകൾ തോറും ചുംബനസമരങ്ങൾ നടന്നപ്പോൾ, അതിന്റെ പേരിൽ പ്രശസ്തരായവർ sexual liberation ന് വേണ്ടി അഹോരാത്രം പണി എടുത്തപ്പോൾ ഈ ഡിഫി എവിടെയായിരുന്നു?

വാളയാറിലും വണ്ടിപ്പെരിയാറിലും കുഞ്ഞുമേനികളിൽ കാമം തീർത്ത കൊമ്രേഡുകൾ ഉത്തരത്തിൽ കുഞ്ഞുങ്ങളെ കെട്ടിതൂക്കിയപ്പോൾ എവിടെയായിരുന്നു ഡിഫി? കാമ്പസുകളിലും സ്‌കൂളുകളിലും ലഹരിയുടെ പുക നിറഞ്ഞുനിന്നപ്പോൾ, യുവത്വങ്ങൾ ലഹരിയിൽ മുങ്ങി തെരുവ് കീഴടക്കുമ്പോൾ എവിടെ ആയിരുന്നു ഈ ഡിഫി? സകലമാന കലാലയങ്ങളിലും വ്യാജന്മാർ നിറഞ്ഞപ്പോൾ, പഠിപ്പ് എന്നത് വേണ്ട കേവലം സിന്ദാവ മതി ജയിക്കാൻ എന്ന് പാണന്മാർ എങ്ങും പാടിനടന്നപ്പോൾ , OLX ൽ വില്പനക്ക് വച്ചിരിക്കുന്ന പോലെ കള്ള ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാമ്പസുകളിലും വാഴ്സിറ്റികളിലും നിറഞ്ഞപ്പോൾ എവിടെയായിരുന്നു ഈ ഡിഫി?‌

ഇടതോരം ചേർന്നു നടക്കുന്നവർ ചെയ്യുന്ന സകല ഡിങ്കോൾഫികൾക്കും അരുണ അഭിവാദ്യങ്ങൾ അർപ്പിക്കുന്ന DYFI ക്ക് തൊപ്പിക്കാർക്കെതിരെ പറയാൻ എന്ത് അവകാശമുണ്ട്? തത്കാലം തൊപ്പിയുടെ കാര്യം നാട്ടുകാർ നോക്കിക്കോളും.. പക്ഷേ ഈ ഏത്തെയപ്പേയെ നന്നാക്കാൻ ആർക്ക് കഴിയും ഡിഫിയേ, ഞങ്ങൾ ഇട്ടാൽ അത് ബർമുഡ, പാവം തൊപ്പി ഇട്ടാൽ അത് വള്ളിനിക്കർ.

shortlink

Related Articles

Post Your Comments


Back to top button