GeneralLatest NewsNEWSTollywoodWOODs

എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി: പരിഹസിച്ച്‌ വിരേന്ദര്‍ സേവാഗ്

ആദിപുരുഷിലെ പ്രഭാസിന്റെ അഭിനയം കണ്ടിട്ടാകും കൊന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്.

പ്രഭാസിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആദിപുരുഷ്. എന്നാൽ വൻ തിരിച്ചടിയാണ് ആദിപുരുഷ് ഏറ്റുവാങ്ങുന്നത്. നായകൻ പ്രഭാസിനേയും സംവിധായകൻ ഓം റൗട്ടിനേയുമെല്ലാം ഒരു ദയയുമില്ലാതെ ട്രോളുകളയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്.

read also: രാഗിണി ദ്വിവേദിയുടെ സർവൈവൽ ത്രില്ലർ ‘ഷീല’: പുതിയ പോസ്റ്റർ റിലീസായി

പ്രഭാസിന്റെ ബാഹുബലിയുമായി ചേര്‍ത്തായിരുന്നു പരിഹാസം. എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേരാണ് സേവാഗിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ആദിപുരുഷിലെ പ്രഭാസിന്റെ അഭിനയം കണ്ടിട്ടാകും കൊന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button