CinemaLatest News

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും

വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിജയിയെ പ്രഖ്യാപിക്കും

കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിജയിയെ പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം നടക്കാനിരുന്ന പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ് മുന്നിലുള്ളത്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ മമ്മൂട്ടിയുടെ ചിത്രങ്ങളും പട, അറിയിപ്പ്, ന്നാ താൻ കേസ്കൊട് എന്നീ കുഞ്ചാക്കോ ബോബൻ ചിത്രങ്ങളുമാണ് മുന്നിലുള്ളത്.

തീർപ്പ്, ജന​ഗണമന എന്നീ ചിത്രങ്ങളിലൂടെ പൃഥിരാജും മുന്നിലെത്തിയിട്ടുണ്ട്. 154 ചിത്രങ്ങളാണ് എത്തിയത്, അതിൽ 42 എണ്ണമാണ് പ്രാഥമിക ജൂറി തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button