CinemaLatest News

നടൻ വിനായകൻ പറഞ്ഞത് കാര്യമാക്കരുത്, കേസെടുക്കുകയും ചെയ്യരുത്: പ്രതികരണവുമായി ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടി ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും പൊതുജനങ്ങൾക്ക് അറിയാം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കി മകൻ ചാണ്ടി ഉമ്മൻ.

നടൻ വിനായകൻ എന്ത് പറഞ്ഞു എന്നത് കാര്യമാക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടിയെ ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഏതെങ്കിലും നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞ് അത് കാര്യമാക്കി എടുക്കണ്ട, എന്റെ പിതാവ് ജീവിച്ചിരുന്നാലും ഇതേ പറയൂ, ഉമ്മൻ ചാണ്ടി ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും പൊതുജനങ്ങൾക്ക് അറിയാം എന്നിരിക്കേ നിയമ നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. കേസെടുത്തു കഴിഞ്ഞെന്നും അറിഞ്ഞു, അത് വേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

എന്നാൽ നടൻ വിനായകനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്, സിനിമാ മേഖലയിൽ നിന്നുള്ളവർ പോലും വിനായകന്റെ സഭ്യതയില്ലാത്ത വാക്കുകളെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button