GeneralLatest NewsMollywoodNEWSWOODs

‘എന്തൊരു നല്ല പ്രതിമ, ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ?’: രചന നാരായണൻകുട്ടി

അവാര്‍ഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ നില്‍പ്പിലുള്ള പ്രതിമയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കാര്‍ട്ടൂണ്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അലൻസിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. അലൻസിയറിനേയും ഭീമൻ രഘുവിനേയും പരിഹസിച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി രംഗത്ത്. ഡിജി ആര്‍ട്സിന്റെ ഒരു കാര്‍ട്ടൂണ്‍ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.

read also: അലൻസിയറിന്റേത് ‘സെക്സിസ്റ്റ്’ പ്രസ്താവന, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള നിലപാടിനെ അപലപിക്കുന്നു: ഡബ്ല്യൂസിസി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ നില്‍പ്പിലുള്ള പ്രതിമയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ‘എന്തൊരു നല്ല പ്രതിമ അല്ലേ. അയ്യോ, പ്രതിമ അല്ല പ്രതിഭ !! ഡിജി ആര്‍ട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകള്‍. അലൻസിയര്‍ ലെ ലോപ്പസിന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ!!!’- എന്നാണ് രചനയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button