CinemaGeneralKeralaLatest NewsMollywoodNEWS

ഉണ്ടായിരുന്ന കാലുകൾ കുത്തി പണ്ട് മധു നീ, ഫ്രാൻസിസ് എഴുതിയ വാചകങ്ങൾ പഠിച്ച് ഒരിക്കൽ അരി മേടിച്ചിരുന്നു: രാജീവ് ആലുങ്കൽ

ആവേശവും, ആത്മവിശ്വാസവും, പകരുന്ന മലയാള നാടകവേദിയിലെ ആചാര്യനാണ് ഫ്രാൻസിസ്

പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കരയെ സോഷ്യൽ മീഡിയയിലൂടെ കെപിഎസ് സി മധു എന്ന വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് കവി ആലുങ്കൽ. കായംകുളത്തു നിന്ന് തെക്കോട്ടു പോയ ചരിത്രം പറഞ്ഞ് കെപിഎസ് സി എന്ന പേര് തലയിൽ തിരുകിവച്ച് മലയാള നാടകവേദിയിലെ അക്ഷരവൈഭവത്തെ വ്യക്തിപരമായി ആക്ഷേപിക്കാൻ മുതിരുന്ന മധുവിനോട് ആ പേര് ഒരുവട്ടം ജപിക്കുവാനുള്ള പുണ്യം പോലും ഈ ജന്മത്തിൽ മധുവിന് ഇല്ല എന്നു മാത്രമേ പറയാനുള്ളൂ, മലയാളത്തിൽ എറ്റവും കൂടുതൽ നാടകങ്ങൾ എഴുതിയിട്ടും പതിറ്റാണ്ടുകൾക്കിപ്പുറത്തും അജയ്യനായി നിലകൊള്ളാൻ കഴിയുക വൈകിട്ട് കള്ളടിച്ച് പിച്ചും പേയും പറയുന്നത് പോലെ കുഞ്ഞു കാര്യമല്ലെന്ന് മധു തിരിച്ചറിയണം, ജീവിതത്തിൽ അതിദയനീയ ശാരീരിക അവസ്ഥകളിലൂടെയാണ് മധു കടന്നു പോകുന്നതെന്നറിയാം. പക്ഷേ ആ അസ്വസ്ഥതകൾ മറ്റുള്ളവരെ അസഭ്യം പറഞ്ഞല്ല തീർക്കേണ്ടത്. ഒട്ടേറെപ്പേർക്ക് അന്നവും, ആശ്വാസവും, ആവേശവും, ആത്മവിശ്വാസവും, പകരുന്ന മലയാള നാടകവേദിയിലെ ആചാര്യനാണ് ഞങ്ങളുടെ ഫ്രാൻസിസ് സാർ. വിമർശിക്കാം. പക്ഷേ അദ്ദേഹത്തിൻ്റെ മക്കളുടെ അമ്മയെപ്പോലും വെറുതേ വിടാത്ത വിടുവായിത്തം ഇവിടം കൊണ്ടു നിർത്തിയേക്കണമെന്നും കവി പറയുന്നു.

രാജീവ് പങ്കുവച്ച കുറിപ്പ് വായിക്കാം

മലയാള നാടകവേദിയിലെ ശക്തനായ നാടകകൃത്ത് ഞങ്ങളുടെ സ്വന്തം ഫ്രാൻസിസ് ടി.മാവേലിക്കരയെ കെപിഎസ് സി മധു എന്ന പേരു വച്ച ഒരുത്തൻ “വീട്ടമ്മ ” എന്ന നല്ലൊരു നാടകം കണ്ടതിനു ശേഷം വ്യക്തിപരമായി വളരെ മോശമായി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് ഇന്നലെ തന്നെ ശ്രദ്ധയിൽപ്പെട്ടു. പ്രിയപ്പെട്ട ഫ്രാൻസിസ് .ടി .മാവേലിക്കര അതിനെതിരെ പ്രതികരിച്ചില്ലങ്കിലും നാടക ലോകത്തെ ചുരുക്കം ചിലരൊഴിച്ച് എല്ലാവരും ഒറ്റക്കെട്ടായി അതിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്.

കായംകുളത്തു നിന്ന് തെക്കോട്ടു പോയ ചരിത്രം പറഞ്ഞ് കെപിഎസ് സി എന്ന പേര് തലയിൽ തിരുകിവച്ച് മലയാള നാടകവേദിയിലെ അക്ഷരവൈഭവത്തെ വ്യക്തിപരമായി ആക്ഷേപിക്കാൻ മുതിരുന്ന മധുവിനോട് ആ പേര് ഒരുവട്ടം ജപിക്കുവാനുള്ള പുണ്യം പോലും ഈ ജന്മത്തിൽ മധുവിന് ഇല്ല എന്നു മാത്രമേ പറയാനുള്ളൂ. മലയാളത്തിൽ എറ്റവും കൂടുതൽ നാടകങ്ങൾ എഴുതിയിട്ടും പതിറ്റാണ്ടുകൾക്കിപ്പുറത്തും അജയ്യനായി നിലകൊള്ളാൻ കഴിയുക വൈകിട്ട് കള്ളടിച്ച് പിച്ചും പേയും പറയുന്നത് പോലെ കുഞ്ഞു കാര്യമല്ലെന്ന് മധു തിരിച്ചറിയണം.

ജീവിതത്തിൽ അതിദയനീയ ശാരീരിക അവസ്ഥകളിലൂടെയാണ് മധു കടന്നു പോകുന്നതെന്നറിയാം. പക്ഷേ ആ അസ്വസ്ഥതകൾ മറ്റുള്ളവരെ അസഭ്യം പറഞ്ഞല്ല തീർക്കേണ്ടത്. ഒട്ടേറെപ്പേർക്ക് അന്നവും, ആശ്വാസവും, ആവേശവും, ആത്മവിശ്വാസവും, പകരുന്ന മലയാള നാടകവേദിയിലെ ആചാര്യനാണ് ഞങ്ങളുടെ ഫ്രാൻസിസ് സാർ. വിമർശിക്കാം. പക്ഷേ അദ്ദേഹത്തിൻ്റെ മക്കളുടെ അമ്മയെപ്പോലും വെറുതേ വിടാത്ത വിടുവായിത്തം ഇവിടം കൊണ്ടു നിർത്തിയേക്കണം.

ലഹരി അകത്തുചെന്ന് മത്തുപിടിച്ച് ആരോ ആണെന്ന് സ്വയംതോന്നി ഒറ്റയ്ക്കിരുന്ന്, എല്ലാ കുശുമ്പും, അരിശവും ഫേയ്സ്ബുക്കിൽ വിരൽ തോണ്ടി തീർത്ത് മറ്റുള്ളവരെ വെടക്കാക്കുന്ന തെമ്മാടിത്തം ഇനി ആവർത്തിക്കരുത്.

ഉണ്ടായിരുന്ന കാലുകൾ കുത്തി അദ്ദേഹമെഴുതിയ വാചകങ്ങൾ കാണാപ്പാഠം പഠിച്ച് ഒരിക്കൽ താങ്കളും അരങ്ങിൽ നിന്നതാണെന്നും, അരി മേടിച്ചതാണെന്നും മറന്നു പോകരുതായിരുന്നു. ചെറിയ ജീവിതമാണ് മധുവേ,അത് വഴക്കിട്ടു തുലയ്ക്കാനുള്ളതല്ല.

shortlink

Related Articles

Post Your Comments


Back to top button