സിനിമ റിവ്യൂ ബോംബിങിനെതിരേ കൊച്ചിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. റാഹേല്‍ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിമാണ് പരാതി നൽകിയത്. യൂട്യൂബ്, ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളടക്കം ഒൻപത് പേര്‍ക്കെതിരേയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
read also: കീറിയ ജീൻസ്, ഇതെന്ത് ഫാഷൻ, നടി പ്രയാഗയ്ക്ക് നേരെ വിമർശനം
സിനിമ റിവ്യൂ ബോംബിങിനെതിരേ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. റാഹേല്‍ മകൻ കോര എന്ന ചിത്രം ഒക്ടോബര്‍ പതിമൂന്നിനായിരുന്നു റിലീസ് ചെയ്തത്. ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ ചിത്രം മോശമാണെന്ന തരത്തില്‍ റിവ്യൂകള്‍ വന്നിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് സിനിമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
ചിത്രവുമായി ബന്ധപ്പെട്ട് നെഗറ്റീവ് റിവ്യൂ നല്‍കിയ വിവിധ യൂട്യൂബ് ചാനലുകള്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരേ സംവിധായകൻ പരാതി നല്‍കി. കേസിലെ എട്ടും ഒൻപതും പ്രതികളായ യൂട്യൂബും ഫെയിസ്ബുക്കും മറ്റ് പ്രതികളുടെ കുറ്റകരമായ പ്രവര്‍ത്തികള്‍ പ്രചരിപ്പിക്കുന്നതിന് അനുവാദം നല്‍കിയെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. .
Post Your Comments